Latest NewsNewsIndia

തണുത്തുവിറക്കുന്ന ദൈവങ്ങള്‍ക്ക് ഇനി കുളി ചൂടുവെള്ളത്തില്‍

തണുത്തുവിറക്കുന്ന ദൈവങ്ങള്‍ക്ക് ഇനി കുളി ചൂടുവെള്ളത്തില്‍. ഉത്തരേന്ത്യയില്‍ മഞ്ഞകാലമാണ് അതിനാല്‍ തണുപ്പ് കൂടുതലാണ്. അത് കണ്ടറിഞ്ഞുകൊണ്ടാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ പുതിയ ഉത്തരവ്. അയോധ്യയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. ഇനി ചൂട് വെള്ളത്തില്‍ മതി ദൈവങ്ങള്‍ക്കുള്ള അഭിഷേകമെന്നാണ് വിഎച്ച്‌പി പറയുന്നത്. അയോധ്യയിലെ രാംലല്ല പ്രതിഷ്ഠയ്ക്ക് കമ്പിളികുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിഎച്ച്‌പി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ പരിഷ്ക്കരണവുമായി ജാനകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രം ഭാരവാഹികള്‍ എത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ ഹീറ്ററുകള്‍ സ്ഥാപിക്കുക മാത്രമല്ല പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുന്നതും ചുടുവെള്ളത്തിലാക്കിയിട്ടുണ്ട്. പ്രതിഷ്ഠയെ കൊടുംതണുപ്പില്‍ നിന്ന് സംരക്ഷിക്കുകയെന്നത് കോടിക്കണക്കിന് രാമഭക്തരുടെ ഉത്തരവാദിത്തമാണെന്നാണ് വിഎച്ച്‌പി നേതാവ് ശരത് ശര്‍മ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button