Latest NewsInternational

തീവ്രവാദികളുടെ ആക്രമണ ശ്രമം പൊലീസ് തകര്‍ത്തു ; നാല് ഭീകരര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു. സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരാക്രമണ ശ്രമം തകര്‍ത്തത്. വിവിധയിടങ്ങളിലായി നടത്തിയ റെയിഡില്‍ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ള നാലുപേര്‍ കസ്റ്റഡിയിലായി.

ക്രിസ്മസിനോടനുബന്ധിച്ച്‌ ലണ്ടന്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ആക്രണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്നും . എല്ലാ വന്‍ നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അതിശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button