Latest NewsIndiaNews

മൂന്ന് വര്‍ഷം മാത്രം രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളിൽ ഈ സംസ്ഥാനങ്ങൾ മുന്നിൽ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളുടെ എണ്ണം പുറത്ത്. 2098 വര്‍ഗീയകലാപങ്ങള്‍ ആണ് രാജ്യത്ത് ആകെ ഉണ്ടായിട്ടുള്ളത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച കണക്കാണ് ഇത്. ഉത്തർ പ്രദേശ് ആണ് മുന്നിൽ. 450 കേസുകളാണ് ഈ വലിയ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് കർണ്ണാടക ആണ്. 279 കേസുകളുമായി രണ്ടാം സ്ഥാനത്താണ് ഈ സംസ്ഥാനം ഉള്ളത്.

മഹാരാഷ്ട്ര ആണ് മൂന്നാം സ്ഥാനത്ത്. ഇക്കാലയളവില്‍ കേരളത്തില്‍ 13 കേസുകളുണ്ടായി(2014-4, 2015-3, 2016-6). ഇതില്‍ 2014-ലുണ്ടായ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലുമുണ്ടായില്ല. ഉത്തര്‍പ്രദേശ് 450 കേസുകൾ ഉണ്ടായി 77 പേർ കൊല്ലപ്പെട്ടു.

കര്‍ണാടകയിൽ 279 വർഗീയ കലാപങ്ങൾ ഉണ്ടായി,26 പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ 270 വർഗീയ കലാപങ്ങളും 32 പേർ കൊല്ലപ്പെടുകയും ചെയ്തു. മധ്യപ്രദേശ് 205 കലാപങ്ങൾ 24 മരണം, രാജസ്ഥാന്‍ 200 കലാപങ്ങൾ 24 മരണം, ബിഹാര്‍ 197 കലാപങ്ങൾ 29 മരണം,ഗുജറാത്ത് 182 കലാപങ്ങൾ, 21 മരണം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബംഗാളിലെ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button