USALatest News

വെ​ടി​വ​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തി വൈറലാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്

വാ​ഷിം​ഗ്ട​ൺ: വെ​ടി​വ​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്തി യു​ടൂ​ബി​ൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യു​എ​സി​ലെ മി​ന​സോ​ട്ട​യി​ലാ​യി​രു​ന്നു അപകടം നടന്നത്. സാ​ഹ​സി​ക ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നത് വിനോദമാക്കിയ പെ​ഡ്രോ റൂ​യി​സ് (22) ആണ് കാമുകി മോ​ണോ​ലി​സ പെ​ര​സ് (20) വെടിയേറ്റ് മരിച്ചത്.

മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നും താ​ഴേ​യ്ക്കു ചാ​ടു​ക, വീ​ടി​നു മു​ക​ളി​ൽ​നി​ന്നും നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക തു​ട​ങ്ങി നി​ര​വ​ധി സാ​ഹ​സി​ക ദൃ​ശ്യ​ങ്ങള്‍ പ​ക​ർ​ത്തി യു​ടൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​താ​യി​രു​ന്നു റൂ​യി​സി​ന്‍റെ വി​നോ​ദം. ഞെട്ടി​ക്കു​ന്നൊ​രു ദൃ​ശ്യ​മാ​ണ് അ​ടു​ത്ത​താ​യി ന​ൽ​കു​ന്ന​തെ​ന്ന് റൂ​യി​സ് ട്വി​റ്റ​റി​ൽ അ​റി​യ​തി​ച്ച​തി​നു ശേ​ഷമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.

ക​ട്ടി​യു​ള്ള പു​സ്ത​കം നെ​ഞ്ചി​ൽ ഒ​ളി​പ്പി​ച്ചാ​ണ് റൂ​യി​സ് വെ​ടി​യേ​ൽ​ക്കാ​ൻ നി​ന്നത്. റൂ​യി​സ് പ​റ​ഞ്ഞ​തി​ൻ​പ്ര​കാ​രം മോ​ണോ​ലി​സ വെ​ടി​വ​ച്ചു. എ​ന്നാ​ൽ വെ​ടി​യു​ണ്ട പു​സ്ത​കം തു​ള​ച്ച് റൂ​യി​സി​ന്‍റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റുകയും റൂ​യി​സ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ക്കുകയും ചെയ്തു. ഇ​രു​വ​രു​ടേ​യും മൂ​ത്ത​കു​ട്ടി​യാ​യ മൂ​ന്നു​വ​യ​സു​കാ​ര​ൻ നോ​ക്കി​നി​ൽ​ക്കെ​യാ​യിരുന്നു ദുരന്തം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ റൂ​യി​സി​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ മോ​ണോ​ലി​സ ഗ​ർ​ഭം​ധ​രി​ച്ചിരുന്നു. മോ​ണാ​ലി​സ പെ​ര​സ് കേ​സി​ൽ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തിയ കോ​ട​തി വ​രു​ന്ന ഫെ​ബ്രു​വ​രി​യി​ൽ ശി​ക്ഷ വി​ധി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button