Latest NewsNewsIndia

അന്ധവിശ്വാസം തള്ളി യോഗി എത്തി

ലക്നൗ•കാലങ്ങളായി നിലനില്‍ക്കുന്ന അന്ധവിശ്വാസം തള്ളിക്കളഞ്ഞുകൊണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് നോയ്ഡ സന്ദര്‍ശിച്ചു. അധികാരത്തിലിരിക്കവെ നോയ്ഡ സന്ദർശിച്ചവർക്കൊക്കെ അധികാര കസേര നഷ്ടപ്പെട്ടതായുള്ള വിശ്വാസത്തെ പാടെ തള്ളികളഞ്ഞാണ് യോഗി എത്തിയത്.25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന നോയ്ഡ- കൽക്കാജി മെട്രോ റയിൽ ലൈൻ സന്ദർശിക്കാനും,സ്ഥിതി ഗതികൾ വിലയിരുത്താനുമായാണ് യോഗി എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന വ്യക്തി നോയ്ഡയിലെത്തുന്നത്.

ബി.എസ്പി. നേതാവ് മായാവതി മുഖ്യമന്ത്രിയായതിനു ശേഷം നാലു തവണ നോയ്ഡ സന്ദർശിച്ചിരുന്നു.അതിനു ശേഷമാണ് യാദൃശ്ചികമായി മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടത്. 1988 ൽ നോയ്ഡ സന്ദർശിച്ച മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗ്,പിന്മുറക്കാരായ നാരായൺ ദത്ത് തിവാരി,മുലായം സിംഗ്,കല്യാൺ സിംഗ് എന്നിവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

യോഗി ആദിത്യനാഥിന്റെ മുൻഗാമിയായിരുന്ന അഖിലേഷ് യാദവാകട്ടെ തന്റെ അഞ്ചു വർഷത്തെ ഭരണ ജീവിതത്തിൽ ഒരിക്കൽ പോലും നോയ്ഡ സന്ദർശിക്കാൻ ധൈര്യം കാട്ടിയിട്ടില്ല.വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ചെയ്തിരുന്നത്.

shortlink

Post Your Comments


Back to top button