Latest NewsIndia

മുത്തലാക്ക് ബില്ലിനെതിരേ മുസ്ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മുത്തലാക്ക് ബില്ലിനെതിരേ മുസ്ലീം വ്യക്തിനിയമ ബോർഡ്. മു ത്തലാക്ക് ബില്ല് പിൻവലിക്കണമെന്നും, ഇത് ശരിയത്ത് നിയമത്തിനെതിരായ ബില്ലാണെന്നും ൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎൽബി) ആരോപിക്കുന്നു.നടപ്പു പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് എതിർപ്പുമായി എഐഎംപിഎൽബി രംഗത്തെത്തിയത്.

ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ അറിയിക്കുമെന്ന് എഐഎംപിഎൽബി വക്താവ് സജാദ് നൊമാനി അറിയിച്ചു. മുസ്ലിം സമുദായത്തിൽ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതിന് സു​പ്രീം കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​ണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ന്ത്രി​ത​ല സ​മി​തി​ക്ക് രൂ​പം ന​ൽ​കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button