Latest NewsUSANewsInternational

മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു

അമേരിക്ക: മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു. ഈ ഛിന്നഗ്രഹത്തെ 2015 ല്‍ അമേരിക്കയിലെ പാന്‍- സ്റ്റാര്‍സ് ടെലസ്‌കോപ്പ് ആണ് ആദ്യമായി കണ്ടെത്തിയത്. ഹവാനയിലാണ് ഇത്കണ്ടെത്തിയ ഭൗമ ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് 625 മീറ്റര്‍ 700 മീറ്റര്‍ ക്രോസ് സ്‌പൈസ് ഉണ്ടെന്നാണ് നിഗമനം.

2015 ടിബി 145 എന്ന പേരില്‍ അറിയപ്പെടുന്ന ഛിന്നഗ്രഹം 2015 ല്‍ കണ്ടെത്തിയ ഛിന്നഗ്രഹം, 2 വര്‍ഷത്തിന് ശേഷമാണ് ഭൂമിക്ക് അടുത്തുകൂടി കടന്നുപോകാനൊരുങ്ങുന്നത്. 2018 നവംബറിലായിരിക്കും ഇത് ഭൂമിക്ക് അടുത്തുകൂടി സഞ്ചരിക്കുന്നത്.

നേരത്തെ ഭൂമിയില്‍ നിന്ന് 486,000 കിലോമീറ്റര്‍ അകലെ കൂടിയായിരുന്നു ഇത് കടന്നുപോയത്. കണക്ക് വെച്ച് നോക്കിയാല്‍ ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ 1.3 ഇരട്ടി ദൂരത്തുകൂടി. അതിന് ശേഷമാണ് ഇത് വീണ്ടും 2018 നവംബറില്‍ ദര്‍ശിക്കാം എന്ന വിവരം നാസ പുറത്തുവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button