Latest NewsNewsInternational

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ഐ.എസ് ഭീകരാക്രമണങ്ങള്‍ക്ക് സാധ്യത : ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ്

മൊഗാദിഷു: പുതുവത്സരത്തില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി.  ഇത് സംബന്ധിച്ച് സൊമാലിയയില്‍ നിന്നുള്ള ആദ്യ വീഡിയോ ഐഎസ് ഭീകരര്‍ പുറത്തുവിട്ടു.

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നിശാക്ലബ്, മാര്‍ക്കറ്റ്, പള്ളികള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയെന്ന് എസ്ഐടിഇ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി.

വടക്കന്‍ സൊമാലിയയിലെ ഗ്രാമീണ മേഖലയിലാണ് നിലവില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ളത്. ഇവരില്‍ ഭൂരിഭാഗവും അല്‍ ഷബാബ് ഭീകര സംഘടന വിട്ടുവന്നവരാണ്. ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും എത്തുന്ന ഭീകരര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞാഴ്ച സോമാലിയയിലെ പുന്റ്‌ലാന്‍ഡ് മേഖലയില്‍ ഭീകര്‍ക്കെതിരെ യുഎസ് ഡ്രോണ്‍ വ്യോമാക്രമണവും നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button