Latest NewsGulf

യുഎഇയിൽ വാഹനമിടിച്ച് ഏഷ്യൻ വംശജനു ദാരുണാന്ത്യം

ഷാർജ; യുഎഇയിലെ ഷാർജയിൽ വാഹനമിടിച്ച് ഏഷ്യൻ വംശജനു ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ അൽ അരൂബ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ 19തു വയസ്സുള്ള പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഡരികിൽ നിർത്തിയിട്ടിരുന്ന മറ്റ് അഞ്ച് കാറുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഷാർജ പോലീസ് അപകടത്തിൽപെട്ടവരെ ആസ്പത്രയിൽ എത്തിച്ചെങ്കിലും 19തുകാരന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണം. റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനങ്ങൾ ഓടിക്കണം. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും വൈകുന്നേരങ്ങളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button