KeralaLatest NewsNews

സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഇനി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നു ചെന്നിത്തല പറഞ്ഞു

സര്‍ക്കാരിനു ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നയമാണ്. അതു കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കാത്തത്. പകരം മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ആര്‍എസ്എസ് തലവന്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ ചട്ടലംഘനം നടത്തി ദേശീയപതാകയുയര്‍ത്തിയ സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തു വന്നത്.

shortlink

Post Your Comments


Back to top button