KeralaLatest NewsNewsInternational

കുല്‍ഭൂഷണ്‍ കേസ് പുതിയ വഴിത്തിരുവുകളിലേക്ക്; കുല്‍ഭൂഷണിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തതല്ല, മതസംഘടനകള്‍ തട്ടിക്കൊണ്ടു പോയി കൈമാറിയതോ ?

ക്വീറ്റ: ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പുതിയ വഴിത്തിരുവുകളിലേക്ക്. കുല്‍ഭൂഷണിനെ അറസ്റ്റ് ചെയ്തത് ബലൂചിസ്ഥാനില്‍ നിന്നല്ലെന്ന വെളിപ്പെടുത്തലുമായി ബലൂച് നേതാവ് ഹൈര്‍ബിയാര്‍ മാരി. ഇറാനില്‍ നിന്ന് പാക് മതപ്രതിനിധികളാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് പാക് സൈന്യത്തിന് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കുല്‍ഭൂഷനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തതല്ല,മതസംഘടനകള്‍ തട്ടിക്കൊണ്ടു പോയി കൈമാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പും ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് ബലൂച് അഭയാര്‍ഥികളെ മതപ്രതിനിധികള്‍ പിടികൂടുകയും ഐ.എസ്.ഐയ്ക്കും സൈന്യത്തിനും വില്‍ക്കുകയുമുണ്ടായിട്ടുണ്ടെന്നും ഇവരില്‍ പലരെയും ശാരീരിക പീഡനങ്ങള്‍ക്കിരയാക്കി ഇസ്ലാമിക് സ്റ്റേറ്റിന് കൈമാറും. ചില സാഹചര്യങ്ങളില്‍ ഇവരെ പാകിസ്ഥാന്‍ സേനയിലേക്ക് ചേര്‍ക്കുമെന്നും ഹൈര്‍ബിയാര്‍ മാരി പറഞ്ഞു.

അടുത്തിടെ പാകിസ്ഥാന്റെ സെനറ്റര്‍ ഫര്‍ഹത്തുള്ള ബാബര്‍ പറഞ്ഞിരുന്നു പാകിസ്ഥാന് തടവു പുള്ളികളെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന്,അത് സത്യമാണെന്നും മാരി പറഞ്ഞു.പാകിസ്ഥാന്‍ ഒരു രാജ്യം എന്നതിലുപരി ഒരു വിഷസര്‍പ്പമാണെന്നും അത് ലോകം തിരിച്ചറിയണമെന്നും മാരി കൂട്ടിച്ചേര്‍ത്തു. ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്കു വേണ്ടി ചാരപ്പണി നടത്തിയെന്നും കലാപമുണ്ടാക്കാന്‍ പദ്ധദിയിട്ടെന്നും ആരോപിച്ചാണ് ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button