Latest NewsKeralaNews

ടോള്‍ പിരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു ആശ്വാസം നല്‍കുന്ന പുതിയ തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ടോള്‍ പിരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു ആശ്വാസം നല്‍കുന്ന പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കില്ല. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് അറിയിച്ചത്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റി വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയുടെ ടോള്‍ ഏര്‍പ്പെടുത്തുന്ന നടപടി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല.

എന്നാലും ടോള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. ഇതിനു വേണ്ടി കേന്ദ്രനയം തിരുത്താന്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ ശ്രമക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button