Latest NewsNewsGulf

ഗള്‍ഫിലെ ഈ രാജ്യത്ത് സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന്‍ അറസ്റ്റിലായി കാരണം ഇതാണ്

കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന്‍ അറസ്റ്റിലായി. അറബ് വംശജനായ ഇടനിലക്കാരന്‍ രാജ്യത്ത് യാചകരെ സന്ദര്‍ശക വീസയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ് ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തത്.
 
പ്രതി ഇതിനു പുറമെ നിരവധി നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇയാള്‍ നാടുകടത്തല്‍ ശിക്ഷ നേരിടുന്നവര്‍ക്കും സ്‌പോണ്‍സറെ വെട്ടിച്ചു കടക്കുന്നവര്‍ക്കും നിയമനടപടികളില്‍ ഇളവ് നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയിരുന്നു. ഇതു വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
 
 
 
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button