Latest NewsNewsGulf

അബുദാബിയിലെ പാർക്കുകളിലെത്തുന്ന സന്ദർശകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ; ലംഘിക്കുന്നവർക്ക് കനത്ത പിഴ

അബുദാബി: എമിറേറ്റിലെ പാർക്കുകളില്‍ ബാർബിക്യൂ ഉണ്ടാക്കിയാൽ പിഴ. പാർക്കുകളിലും കടൽ തീരങ്ങളിലും ബാർബിക്യൂ പാചകം ചെയ്യുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി നഗരസഭാധികൃതർ അറിയിച്ചു. ഹെറിറ്റേജ് പാര്‍ക്ക്, നസ്ഹ, ലേയ്ക്ക് പാര്‍ക്ക്, സിറ്റി പാര്‍ക്ക് കോര്‍ണീഷ് പാര്‍ക്ക്‌ എന്നിവയ്ക്ക് പുറമെ നസഹ 1,2,3,5 പാര്‍ക്കുകളിലാണ് പാചകം വിലക്കിയിരിക്കുന്നത്. ഹുക്ക വലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചവറുകളും പാഴ്‍വസ്തുക്കളും വിതറി പാര്‍ക്കുകള്‍ വൃത്തിഹീനമാക്കുന്നവരെയും അനുമതിയില്ലാത്ത വഴികളിലൂടെ സൈക്കിൾ ഓടിക്കുന്നവരെയും അധികൃതർ പിടികൂടും. പുൽമേടുകൾ നശിപ്പിക്കുന്ന തരത്തിലുള്ള കായിക വിനോദങ്ങളും നഗരസഭ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആയിരം ദിര്‍ഹമാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button