Latest NewsJobs & Vacancies

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ഡിസംബര്‍ 25 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ലോംഗ് ടേം മോണിറ്ററിംഗ് ഓഫ് സ്‌ട്രോബിലാന്തസ് കുന്തിയാനസ് ഇന്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് ഫേസ് -1 ല്‍ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവുകളിലേക്ക് ജനുവരി ഒന്‍പതിന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും.

2020 മാര്‍ച്ച് 28 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ കംപൈലേഷന്‍ ഓഫ് ഇന്ത്യന്‍ ഫോറസ്ട്രി അബ്‌സ്ട്രാക്ട്‌സ് (ഐ.എഫ്.ഐ) ഫേസ് -3ല്‍ ഒരു പ്രോജക്ട് ഫെല്ലോയുടെയും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റേയും താത്കാലിക ഒഴിവിലേക്ക് ജനുവരി എട്ടിന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും.

2020 ഒക്ടോബര്‍ 23 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ എക്‌സ്പ്‌ളോറിംഗ് ദി പോസിബിലിറ്റി ഓഫ് ഡെവലപിംഗ് സെമിയോകെമിക്കല്‍ ബേസ്ഡ് കണ്‍ട്രോള്‍ സ്ട്രാറ്റജി ഫോര്‍ ദി മാനേജ്‌മെന്റ് ഓഫ് കോസസ് കടമ്പ ദി ബോറര്‍ പെസ്റ്റ് ഓഫ് ടെക്‌റ്റോണ ഗ്രാന്‍ഡിസ് ത്രൂ ഐസോലേഷന്‍ ആന്റ് ഐഡന്‍ന്റിഫിക്കേഷന്‍ ഓഫ് ഇറ്റ്‌സ് ഫെറോമോണ്‍ സിസ്റ്റത്തില്‍ ഒരു റിസര്‍ച്ച് അസോസിയേറ്റിന്റെ താത്കാലിക ഒഴിവിലേക്ക് ഒന്‍പതിന് രാവിലെ 10നും തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്: www.kfri.res.in

shortlink

Related Articles

Post Your Comments

Related Articles


Back to top button