Latest NewsNews

രഹസ്യങ്ങളുടെ കലവറ തീര്‍ത്ത് എംബസി

ഗ്ലാസ് ക്യൂബുകളില്‍ തീര്‍ത്ത് അതിമനോഹരമായ ഒരു കെട്ടിടം. ഇതാണ് യുകെയിലെ യുഎസ് എംബസി. ലോകത്ത് ഏറ്റവും നിര്‍മാണ ചെലവ് കൂടിയ എംബസിയാണിത്. 750 മില്യണ്‍ പൗണ്ടാണ് നിര്‍മാണത്തിന് ചെലവായത്. അതായത് ഏകദേശം 6470 കോടി രൂപ. 12 നിലക്കെട്ടിടത്തിനു 518000 ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്.

തെംസ് നദിയുടെ തീരത്താണ് ഡിസൈനില്‍ വിപ്ലവം തീര്‍ത്ത യുഎസ് എംബസി നിര്‍മിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട് ഈ കെട്ടിടത്തിന്. അടിക്കടി തീവ്രവാദി ആക്രമണങ്ങള്‍ നടക്കുന്നു എന്നതിനാല്‍ തന്നെ എംബസിക്കുള്ളില്‍ എന്തെല്ലാം രഹസ്യ സജ്ജീകരണങ്ങളുടെ ബങ്കറുകളും ഉണ്ടെന്ന് ഇതുവരെ വ്യക്തമല്ല.

എന്നാല്‍ ലുക്കിന്റെ കാര്യത്തില്‍ കിടിലനാണ് യുഎസ് എംബസി കെട്ടിടമെന്ന് സകലരും പറഞ്ഞു തുടങ്ങി. ഗ്ലാസ് ക്യൂബുകള്‍ കൊണ്ട് പണിത എംബസിക്ക് ചുറ്റും റീസൈക്കള്‍ഡ് വെള്ളച്ചാട്ടങ്ങളും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകളും എല്ലാമുണ്ട്. എംബസിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സൂര്യന്‍ നല്‍കുമെന്നാണ് യുഎസ് അധികൃതരുടെ പക്ഷം.

ചില്ലുകൊണ്ടുള്ള നടപ്പാതകള്‍, യുഎസ് ഭരണഘടനയില്‍ നിന്നുള്ള പ്രചോദനാത്മകമായ ഉദ്ധരണികള്‍ ആലേഖനം ചെയ്ത ഗ്ലാസ് വാളുകള്‍ എല്ലാം മ്യൂസിയത്തിന് സമാനമായ ഈ കെട്ടിടത്തിന് മിഴിവേകുന്നുണ്ട്. ആകാശ പൂന്തോട്ടങ്ങളും അത്യാധുനിക വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് സംവിധാനങ്ങളും കെട്ടിടത്തിലുണ്ട്.

ആഘോഷത്തിനും വിനോദത്തിനുമായി പബ്ബും ജിമ്മും മറൈന്‍ ബാരക്കുകളും റെഡിയാണ്. ജനുവരി 16നാണ് ഗ്ലാസ് ക്യൂബുകളില്‍ തീര്‍ത്ത എംബസിയുടെ ഔദ്യോഗിക ഉദ്ഘാടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button