Latest NewsNewsTechnology

പുതുവര്‍ഷത്തില്‍ വിലക്കിഴിവുമായി വിവോ

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിവോ പുതുവർഷത്തിൽ വിലക്കിഴിവുമായി രംഗത്ത്. ഇപ്പോള്‍ 2,000 രൂപ വിലക്കിഴിവില്‍ 24 MP സെല്‍ഫി ക്യാമറയുമായി അവതരിച്ച വി7 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാം. വി7 സ്മാര്‍ട്ട്ഫോണ്‍ ഈ മാസം ആദ്യമായിരുന്നു വിപണിയിലവതരിച്ചത്. ഈ സ്മാര്‍ട്ട്ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടിലും ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാണ്.

2,000 രൂപയുടെ ഡിസ്കൗണ്ട് ഒരുമാസം തികയും മുന്‍പെ ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷത 24 MP സെല്‍ഫി ക്യാമറയാണ്. മികച്ചത്തരം സെല്‍ഫി എടുക്കുന്നതിന് ഫേസ് ബ്യൂട്ടി 7.0 സോഫ്റ്റ്വെയറും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സ്മാര്‍ട്ട്ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ഈ ഫ്രണ്ട് ക്യാമറ ഉപയോഗപ്പെടുത്താം.

shortlink

Post Your Comments


Back to top button