KeralaLatest NewsNews

ലൂയി ബ്രയില്‍ ദിനാഘോഷം നാളെ

തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 -ാം മത് ജന്മദിനം നാളെ(ജനുവരി നാല്) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മലയാളം ബ്രയില്‍ കലണ്ടറിന്റെ പ്രകാശനവും ലൂയിബ്രയില്‍ എന്ന പുസ്തകത്തിന്റെ സിഡി പ്രകാശനവും നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈജ്ഞാനിക പ്രദര്‍ശനം നടത്തും. നഗരസഭ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖിരവികുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മലയാളം ബ്രയില്‍ കലണ്ടര്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍കുട്ടി പ്രകാശനം ചെയ്യും. പ്രശസ്ത പിന്നണിഗായിക രാജലക്ഷ്മി മുഖ്യാതിഥിയാവും.

 

shortlink

Post Your Comments


Back to top button