Latest NewsNewsInternational

വിശ്രമില്ലാത്ത ജോലി : രോഗിയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ക്കു ദാരുണാന്ത്യം

ഷാങ്‌സി: വിശ്രമില്ലാത്ത ജോലിയെ തുടര്‍ന്ന് രോഗിയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ക്കു ദാരുണാന്ത്യം. വനിതാ ഡോക്ടറായ സാവോ ബിയാക്‌സിയാങ്ങാണ് തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ചൈനയിലെ ഷാങ്‌സിയിലായിരുന്നു സംഭവം നടന്നത്.

ഡോക്ടര്‍ക്ക് 43 വയസ്സ് പ്രായമുണ്ടായിരുന്നു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ ഡോക്ടര്‍ 18 മണിക്കൂറായി വിശ്രമില്ലാതെ ജോലി ചെയ്തതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് കയറിയ ഡോക്ടര്‍ കാണിച്ച ആത്മാര്‍ത്ഥത അവരുടെ ജീവന്‍ കവര്‍ന്നതിന്റെ ഞെട്ടിലാണ് സഹപ്രവര്‍ത്തകര്‍.

രോഗിയെ ചികിത്സിക്കുന്ന അവസരത്തിലാണ് ഡോക്ടര്‍ കുഴഞ്ഞുവീണത്. ഡോക്ടറെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

 

shortlink

Post Your Comments


Back to top button