Latest NewsNewsInternational

എലനോര്‍ ചുഴലിക്കാറ്റ്; ഒരാള്‍ മരിച്ചു

പാരീസ്: ഫ്രാന്‍സില്‍ ആഞ്ഞു വീശുന്ന എലനോര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും 26 പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായും റിപ്പോര്‍ട്ട്. 21വയസുകാരനാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരില്‍ നാലു പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ട ഫ്രാന്‍സ് അഭ്യന്തര മന്ത്രാലയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നും വിവരം നല്‍കി. എലനോര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 110,000ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വരും ദിവസങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

shortlink

Post Your Comments


Back to top button