KeralaLatest NewsNews

ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ച നാഷിദയുടെ ഭര്‍ത്താവിന്റെ പ്രതികരണം

കോട്ടയം : ഈരാറ്റുപേട്ടയിൽ ബസിൽ നിന്ന് വീണ് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രംഗത്ത്.ആരെങ്കിലും ഒരാൾ എഴുന്നേറ്റുകൊടുത്തിരുന്നെങ്കിൽ അവളിപ്പോൾ ജീവനോടെ കണ്ടേനെ എന്ന് ഭർത്താവ് താഹ പറഞ്ഞു. എന്റെ ഭാര്യയുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി മാറിയെന്നും താഹ പറഞ്ഞു. ‘എല്ലാം അല്ലാഹുവിന്റെ നിശ്ചയം. ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. ആശുപത്രിയിലുള്ള ഇളയകുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഏറെ ദുഃഖം’ എന്നും താഹ പറഞ്ഞു.

ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണ്. ആര്‍ക്കും ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ പോലും സീറ്റ് നല്‍കി സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവര്‍ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്തില്ലെന്നും താഹ വിലപിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് താഹ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

shortlink

Post Your Comments


Back to top button