Latest NewsNewsInternational

കപ്പലുകള്‍ കൂട്ടിയിടിച്ച്‌ വന്‍ ദുരന്തം : 32 ​ലധികം പേരെ കടലില്‍ കാണാതായി

ഷംഗ്ഹായ്: കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടം. ഷാങ്ഗായ് തീരത്ത് നിന്നും 296 കിലോമീറ്റര്‍ ദൂരെ ഒരുലക്ഷത്തി മുപ്പത്തിയാറായിരം ടണ്‍ ഓയിലുമായി ഇറാനില്‍ നിന്നും പോയ സാഞ്ചി ടാങ്കറും, പാനമ രജിസ്ട്രേഡ് കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 32 ലധികം ജീവനക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്.

ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ തീപിടിത്തത്തിൽ എണ്ണ ടാങ്കര്‍ പൂര്‍ണമായും കത്തിയമര്‍ന്നെന്ന് ചൈനീസ് ഗതാഗത മന്ത്രാലയം അറിയിച്ചു. 21 പേരെ രക്ഷപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന 32 പേരെയാണ് കാണാതായത്. 30 പേര്‍ ഇറാനികളും രണ്ട് ബംഗ്ലാദേശികളുമാണ്. എട്ട് ചൈനീസ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിൽ സജീവമാണ്.

കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ഹെലികോപ്റ്ററുകളും അയച്ച് ദക്ഷിണകൊറിയയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.

shortlink

Post Your Comments


Back to top button