Food & CookeryLife StyleHealth & Fitness

കുട്ടികള്‍ക്ക് ദിവസവും ഓട്‌സ് കൊടുക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓട്സിന് വലിയൊരു സ്ഥാനം തന്നെയുണ്ട്. ഓട്സ് കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളെയും വരെ പ്രതിരോധിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഓട്സ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് ആരോഗ്യകരമാണോ ഓട്സ് എന്നതാണ് ആദ്യം അറിയേണ്ടത്. കുഞ്ഞിന് പല അമ്മമാരും രാവിലെ ഓട്സ് കൊടുക്കുന്നത് ശീലമാക്കുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്ന് പല അമ്മമാര്‍ക്കും അറിയില്ല. ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വളരെയധികം ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഓട്സിനുണ്ട്.

അയേണിന്റെ കലവറയാണ് ഓട്സ്. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ളപ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഓട്സ്‌കുട്ടികളില്‍ സ്ഥിരമാക്കാം. കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ സിങ്ക്, അയേണ്‍ എന്നിവയെല്ലാം ഓട്സില്‍ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തടയാന്‍ ഓട്സ്‌കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഓട്സ് കുഞ്ഞിന് കൊടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍കൃത്യമായി ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം നമുക്ക്കൃത്യമായി പരിപാലിക്കാന്‍ സാധിക്കുകയുള്ളൂ.

പാകം ചെയ്ത ശേഷം ഏറ്റവും അധികം നല്ലതു പോലെ ആരോഗ്യം നല്‍കുന്ന ഒരുധാന്യമാണ് ഓട്സ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന പല ആരോഗ്യപ്രശ്നങ്ങളേയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ഓട്സിന് സാധിക്കുന്നു. ഫൈബറിന്റെ കലവറയാണ് ഓട്സ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ദഹനത്തിന് വളരെയധികം സഹായിക്കുന്നു ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുകയുംചെയ്യുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉത്തമമായിട്ടുള്ള ഒന്നാണ്ഓട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുഞ്ഞിന് ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ അത് ദഹിക്കുന്നുണ്ടെന്ന് ഉറപ്പ്വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുഞ്ഞിന്ഉണ്ടെങ്കില്‍ ഒരിക്കലും ഓട്സ് കൊടുക്കരുത്. ഒരിക്കലും കുഞ്ഞിന് ആറ് മാസത്തിനു മുന്‍പ് ഓട്സ് പോലുള്ള ധാന്യങ്ങള്‍കൊടുക്കരുത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞില്‍ഉണ്ടാക്കും. ചിലരില്‍ അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകും. കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ പ്രത്യേകിച്ച് ഓട്സ് പോലുള്ള ഭക്ഷണങ്ങള്‍കൊടുക്കുമ്പോള്‍ അത് കുഞ്ഞ് നല്ലതു പോലെ ചവച്ച് കഴിക്കുന്നുണ്ടെന്ന്ഉറപ്പ് വരുത്തണം. മാത്രമല്ല കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ തല നല്ല പോസിഷനില്‍പിടിച്ച് വേണം കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button