Latest NewsNewsInternational

വേലക്കാരിക്ക് സൗദി കുടുംബം നല്‍കിയ യാത്ര അയപ്പ്; ആരുടെയും കണ്ണ് നനയിക്കുന്നത്(വീഡിയോ)

പൊതുവെ സൗദി കുടുംബങ്ങളില്‍ നിന്നും എത്തുന്ന വാര്‍ത്തകള്‍ വേലക്കാരെ അതി ദാരുണമായി ആക്രമിക്കുന്നതും മറ്റുമാണ്. എന്നാല്‍ സൗദിയില്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കാത്തവര്‍ മാത്രമല്ല വേലക്കാരെ തങ്ങളുടെ സ്വന്തം പോലെ കരുതുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു അല്‍പം കണ്ണു നനയാതെ ഈ വീഡിയോ കാണാനാവില്ലെന്ന് തന്നെ പറയാം. 33 വര്‍ഷം തങ്ങളെ പരിചരിച്ച വീട്ടുജോലിക്കാരിക്ക് സൗദി കുടുംബം നല്‍കിയത് വികാര നിര്‍ഭരമായ യാത്ര അയപ്പാണ്. സൗദി കുടുംബത്തിലെ മുന്ന് തലമുറയിലെ ആള്‍ക്കാര്‍ ചേര്‍ന്നാണ് ഫിലിപ്പിയന്‍ കാരിയായ വേലക്കാരിയെ യാത്രയാക്കിയത്.

വീല്‍ചെയറിലായ വേലക്കാരിയെ സൗദി കുടുംബം നിറകണ്ണുകളോടെ കെട്ടിപ്പിടിക്കുക.യും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. വേലക്കാരിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്‌. വിമാനത്താവളത്തില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. വേലക്കാരിയുടെ ബന്ധുവാണ് ഇവരുടെ കളങ്കമില്ലാത്ത സ്‌നേഹപ്രകടനം കണ്ട് അത് ക്യാമറയില്‍ പകര്‍ത്തിയത്. സൗദി കുടുംബത്തിലെ രണ്ട് തലമുറയെ പരിചരിച്ചതാണ് ഇവര്‍.

വിമാനത്താവളത്തില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന വേലക്കാരിയുടെ അടുത്തെത്തി സൗദി കുടുംബത്തിലെ സ്ത്രീകളും പുരുഷനും കെട്ടിപ്പിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. യാത്ര പുറപ്പെടാന്‍ നിമിഷങ്ങള്‍ ശേഷിക്കെയായിരുന്നു ആരെയും ഈറനണിയിക്കുന്ന സംഭവം വിമാനത്താവളത്തില്‍ നടന്നത്. 33 വ്രര്‍ഷം പരിചരിച്ചതിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാകണം വേലക്കാരി ഇത് കാണുന്നത്.

shortlink

Post Your Comments


Back to top button