Latest NewsNewsInternational

ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്

ദുബൈ: ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നടപടി. സംഭവത്തില്‍ ഈജിപ്ത് സ്വദേശിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. മൃഗഡോക്ടറായ പ്രതി തന്റെ സുഹൃത്തിനൊപ്പം ലിഫ്റ്റില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പൊട്ടിച്ചിരിക്കുകയും ചെയ്‌തെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈംഗിക അതിക്രമം, പൊതുമധ്യത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം എന്നീ കേസുകളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പോലീസിനെ എതിര്‍ക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

21കാരിയായ ഇറാനിയന്‍ യുവതിയാണ് പരാതിക്കാരി. ലിഫ്റ്റില്‍ വച്ച് പ്രതി തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും ഫോണ്‍ നമ്പറിനായി ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. തുടര്‍ന്ന് പോലീസ് പിടികൂടിയ ഇയാള്‍ പോലീസ് സ്റ്റേഷനിലും അതിക്രമം കാട്ടി. പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു.

ഇയാളുടെ പക്കല്‍ രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിം കാര്‍ഡ് ഊരി എടുത്തതിന് ശേഷമാണ് ഫോണ്‍ പോലീസിന് കൈമാറിയത്. പോലീസ് നിര്‍ബന്ധിച്ചിട്ടും ഇയാള്‍ സിം കാര്‍ഡ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും കൂടി ഇയാള്‍ സ്വന്തം വായില്‍ ഇടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button