Latest NewsNewsInternational

സ്ത്രീ വേഷത്തില്‍ 11കാരനെ പീഡിപ്പിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ; പ്രതി അപ്പീല്‍ നല്‍കി

അബുദാബി: പര്‍ദ ധരിച്ചെത്തി 11കാരനായ പാക്കിസ്ഥാന്‍ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിയ്ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രതി കുറ്റം നിഷേധിക്കുകയും ഇപ്പോള്‍ ശിക്ഷയ്ക്ക് എതിരെ അപ്പീലിന് കോടതിയെ സമീപിച്ചിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിന് ആധാരമായ സംഭവം ഉണ്ടാകുന്നത്.

പര്‍ദ ധരിച്ചെത്തി കെട്ടിടത്തിന് മുകളില്‍ വച്ച് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊന്നുമെന്നുമാണ് ഇയാള്‍ക്ക് എതിരെയുള്ള പരാതി. തുടര്‍ന്ന് അബുദാബി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തനിക്ക് സംഭവം അറിയില്ലന്നും താന്‍ കുറ്റക്കാരനല്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

33കാരനായ പ്രതിക്ക് വധശിക്ഷയും 200,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. വിധിയില്‍ പ്രതി അപ്പീലിന് പോയിരുന്നു. എന്നാല്‍ ആദ്യ തവണ ഹിയറിംഗിന് വിളിച്ചപ്പോള്‍ വക്കീലിനെ കൂടാതെയാണ് പ്രതി കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് സര്‍ക്കാര്‍ ചിലവില്‍ പ്രതിക്ക് വക്കീലിനെ നിയമിക്കുകയായിരുന്നു.

അതേസമയം പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഡോ. മജേദ് ജന്‍ജുവ പറഞ്ഞു. മാത്രമല്ല പ്രതിയുടെ ബന്ധുക്കള്‍ താനുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി 13നാണ് ബാക്കി വാദം കേള്‍ക്കുക.

shortlink

Post Your Comments


Back to top button