Latest NewsNewsInternational

മാതാപിതാക്കള്‍ കളിയാക്കി, 15 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദുബയ്: മാതാപിതാക്കള്‍ കളിയാക്കുകയും വഴക്ക് പറയുകയും ചെയ്തതിനെ തുടര്‍ന്ന് 15 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദുബായിലാണ് സംഭവം നടന്നത്. തങ്ങള്‍ യധാര്‍ഥ മാതാപിതാക്കള്‍ അല്ലെന്നും കുഞ്ഞായിരുന്ന സമയം ട്രാഷ് കണ്ടെയനറില്‍ നിന്നും ലഭിച്ചതാണെന്നുമാണ് മാതാപിക്കാള്‍ കൗമാരക്കാരനോട് പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് മനോവിഷമത്തിലായ കുട്ടി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ഒരുങ്ങുകയായാരുന്നു. മുകളിലെത്തിയ കുട്ടി പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചു. കോള്‍ സെന്ററിലെ മറിയം അല്‍ മര്‍സൂക്ക് എന്നയാളാണ് ഫോണ്‍ എടുത്തത്.

മറിയത്തോട് കാര്യങ്ങള്‍ മുഴുവന്‍ തുറന്ന് പറയുകയായിരുന്നു. തന്റെ മാതാപിതാക്കളോട് മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും മറിയത്തോട് സംസാരിക്കണമെന്നും 15കാരന്‍ ആവശ്യപ്പെട്ടു. ഈ സമയം സംഭവ സ്ഥലത്തെത്തിയ പോലീസ് കൗമാരക്കാരനെ രക്ഷിച്ചു.

shortlink

Post Your Comments


Back to top button