Latest NewsNewsInternational

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോയെന്ന് കടിച്ചുനോക്കിയ യുവാവിന് പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത് : വീഡിയോ കാണാം

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ അപകടവീഡിയോ വൈറലായി മാറുന്നു. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. ഫോണ്‍ വാങ്ങാനായി ഒരു യുവതിയ്‌ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചു. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ചൈനയിലെ ഒരു ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റിലാണ് സംഭവം. ചൈനയില്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നവര്‍ ഫോണിന്റെ ഒറിജല്‍ മാറ്റി നിലവാരമില്ലാത്ത ബാറ്ററി ഇട്ടുനല്‍കുക പതിവാണ്. അതുകൊണ്ട് ബാറ്ററി നന്നായി പരിശോധിച്ച ശേഷം മാത്രമെ ആളുകള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാറുള്ളൂ. കടയില്‍ പുകപടലം നിറയുന്നതും അവിടെയുണ്ടായിരുന്നവര്‍ ഇത് കണ്ട് അമ്പരക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. അതേസമയം ബാറ്ററി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.

Post Your Comments


Back to top button