NewsInternational

താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: വീ​ണ്ടും ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണം നിരവധിപേർ കൊല്ലപ്പെട്ടു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലുണ്ടായ ബോം​ബ് ആ​ക്ര​മ​ണത്തിൽ  95  പേരാണ് കൊല്ലപ്പെട്ടത്. 150 പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇവരില്‍ പലരുടെയും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യരാന്‍ സാധ്യതയുണ്ട്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റേ​ത​ട​ക്കം നി​ര​വ​ധി പ്ര​ധാ​ന​കെ​ട്ടി​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ആം​ബു​ല​ൻ​സു​മാ​യെ​ത്തി​യ ചാ​വേ​ർ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റോ​ഡ് തു​റ​ന്ന​തി​നു ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു.

Read alsoവിദേശ എംബസികൾക്കു സമീപം സ്ഫോടനം; നിരവധി മരണം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Tags

Related Articles

Post Your Comments


Back to top button
Close
Close