Latest NewsNewsIndia

കാസ്ഗഞ്ച് സംഘര്‍ഷം: ‘കൊല്ലപ്പെട്ടവരില്‍’ ഒരാള്‍ ജീവനോടെ തിരിച്ചെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കലാപത്തിനിടെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജീവനോടെ തിരിച്ചെത്തി. കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച് മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ ഉപാധ്യയാണ് താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും പോലീസ് സ്റ്റേഷനിലെത്തി മെഴി നല്‍കിയത്.

ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നടന്ന ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചന്ദന്‍ ഗുപ്ത എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് വന്‍ കലാപമാണ് അവിടെ ഉണ്ടായത്. കലാപത്തില്‍ രാഹുല്‍ ഉപാധ്യായ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കൂടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു.

‘കലാപ സമയത്ത് ഞാന്‍ കാസ്ഗഞ്ചില്‍ ഉണ്ടായിരുന്നില്ല. 10 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലായിരുന്നു. കൊല്ലപ്പെട്ടെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതായി സുഹൃത്താണു വിളിച്ചുപറഞ്ഞത്. സുഹൃത്ത് അയച്ചുതന്ന പോസ്റ്റ് കണ്ടപ്പോള്‍ ഞെട്ടി. അങ്ങനെയാണ് സത്യം ലോകമറിയട്ടെ എന്നു കരുതിയത്’- രാഹുല്‍ പറഞ്ഞു. സമൂഹമാധ്യമത്തിലെ പ്രചാരണം ചാനലുകള്‍ ഏറ്റെടുത്തതോടെ സര്‍ക്കാരിനു തലവേദനയായി. രാഹുല്‍ ആരോഗ്യവാനാണെന്നും യാതൊരു കുഴപ്പവുമില്ലെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ സഞ്ജീവ് ഗുപ്ത പറഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനു നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.

shortlink

Post Your Comments


Back to top button