Latest NewsNewsGulf

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി മന്ത്രാലയം

 

റിയാദ്: ജോലിതേടി സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎന്‍ട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഇനി മുതല്‍ ഈ ഫീസുകള്‍ തൊഴിലുടമ നല്‍കാതെ തൊഴിലാളിയില്‍ നിന്ന് ഈടാക്കിയാല്‍ പതിനായിരം രൂപ തൊഴിലുടമയില്‍ നിന്നും പിഴ ഈടാക്കും. തൊഴില്‍, സാമൂഹികവികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ് ആണ് ഇതിന് ഉത്തരവിട്ടത്.

ഇതിനു പുറമേ തൊഴിലാളികളുടെ പേരുവിവരങ്ങള്‍, വേതനം, നിയമലംഘനങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോഡുകളും ഹാജര്‍ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കണം. ഇല്ലെങ്കില്‍ തൊഴിലുടമ 5000 റിയാല്‍ പിഴ ഒടുക്കണം. കൂടാതെ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നാലും അപകീര്‍ത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങള്‍ കുറയ്ക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും.

കൃത്യമായി ജോലി നിര്‍വഹിക്കാത്തതിനും മറ്റും തൊഴിലാളികളില്‍നിന്ന് പിഴ ഇനത്തില്‍ ഈടാക്കുന്ന തുക അവര്‍ക്ക് ഗുണകരമായ മേഖലകളില്‍ ചെലവഴിച്ചില്ലെങ്കില്‍ പതിനായിരം റിയാലാണ് പിഴ. തൊഴില്‍മന്ത്രാലയ സേവനങ്ങളും തൊഴില്‍ വിസകളും ലഭിക്കാന്‍ വ്യാജവിവരം സമര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തും.

വനിതാജീവനക്കാര്‍ നിര്‍ബന്ധമായും ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. ഈ നിയമം പാലിച്ചില്ലെങ്കില്‍ ഇവരില്‍ നിന്നും ആയിരം റിയാലും പിഴ ഈടാക്കും. മന്ത്രാലയ ലൈസന്‍സില്ലാതെ സ്വദേശി എംപ്‌ളോയ്‌മെന്റ് ബ്യൂറോ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കല്‍, ലൈസന്‍സ് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കല്‍ എന്നീ നിയമലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇവയടക്കം പിഴയും ശിക്ഷകളും ലഭിക്കുന്ന 67 തൊഴില്‍നിയമ ലംഘനങ്ങള്‍ നിര്‍ണയിച്ചാണ് മന്ത്രി ഉത്തരവിട്ടത്.

Tags

Related Articles

Post Your Comments


Back to top button
Close
Close