KeralaLatest NewsNews

സ്വരാജിനൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്തു; മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം പി.വി വൈശാഖിനെ ആണ് കൊച്ചി മരാട് പോലീസാണ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്‌ട് 67 എ പ്രകാരമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഷാനി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

Read Also: വിമതസഖാക്കള്‍ വച്ച കെണിയിൽ വീണത് ഷാനി; എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന. ഏകദേശം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സുഹൃത്തും എംഎല്‍എയുമായ എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയാണ് അധിക്ഷേപമെന്നും പരാതിയില്‍ ഷാനി പറഞ്ഞിരുന്നു.

Tags

Post Your Comments


Back to top button
Close
Close