KeralaLatest NewsNews

അയോധ്യ വിധി: മതസ്പര്‍ദ്ധ വിത്തുപാകി മുളപ്പിക്കുന്നത് യഥാർത്ഥത്തിൽ ആര്? പിണറായി വിജയന്‍റെ വാക്കുകള്‍ പോലും തള്ളി പ്രകോപനപരമായ പ്രസ്താവന നടത്തിയ എം സ്വരാജ് എം.എല്‍.എക്കെതിരെ ഡിജിപിക്ക് പരാതി

എം സ്വരാജ് എംഎല്‍എ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് അദ്ദേഹത്തിന്റെ മനസ്സിലെ ജീർണ്ണിച്ച മതസ്പര്‍ദ്ധ വെളിപ്പെടുത്തിയിരിക്കുന്നത്

തിരുവനന്തപുരം: മതസ്പര്‍ദ്ധ വിത്തുപാകി മുളപ്പിക്കുന്നത് കപട നവോത്ഥാനം പറയുന്നവർ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭരണ കക്ഷി എം.എല്‍.എ എം സ്വരാജ്. അയോധ്യ കേസില്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ എം സ്വരാജ് എംഎല്‍എ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് അദ്ദേഹത്തിന്റെ മനസ്സിലെ ജീർണ്ണിച്ച മതസ്പര്‍ദ്ധ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിനെതിരെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്നായിരുന്നു എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡിജിപിക്ക് പരാതി നല്‍കിയ കാര്യം അഡ്വ. പ്രകാശ് ബാബു തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സിപിഎം നേതാവ് എം സ്വരാജ് എംഎല്‍എയുടെ എഫ്ബി പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അയോധ്യ കേസ്സ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പരസ്പരം ആശങ്കയും സ്പര്‍ദ്ധയും വിദ്വേഷവുമുണ്ടാക്കാന്‍ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണര്‍ത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകള്‍ക്കും പ്രസ്ഥാവനകളള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും DGP യും ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം നേരിട്ട് കോടതിയെ സമീപിക്കുമെന്നും പ്രകാശ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ: അയോധ്യ വിധി: രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്, എല്ലാവരും ഒരേ മനസ്സോടു കൂടി ഇത് സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല;- കുമ്മനം

അതേസമയം, അയോധ്യ വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെചയ്തിരുന്നു. വര്‍ഗ്ഗീയമായി പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button