Latest NewsKeralaNews

അയോധ്യ വിധി: രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്, എല്ലാവരും ഒരേ മനസ്സോടു കൂടി ഇത് സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല;- കുമ്മനം

അയോധ്യ വിധിക്കു പിന്നാലെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആഹ്വാനവുമായി പ്രധാനമന്ത്രിയും ആര്‍എസ്എസും രംഗത്തെത്തി

തിരുവനന്തപുരം: അയോധ്യ കേസിൽ രാഷ്ട്ര താൽപ്പര്യത്തിനനുസൃതമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും, എല്ലാവരും ഒരേ മനസ്സോടു കൂടി വിധി സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. സുപ്രീം കോടതിയുടെ വിധി വിശ്വാസത്തിന് മുൻതൂക്കം നൽകുന്നതാണ്.

ഭാവിഭാരതം കെട്ടിപ്പടുക്കാൻ പര്യാപ്തമായ വിധിയാണ്. വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമാണെന്നും കുമ്മനം പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ നാം ഒരുമയോടെ നിൽക്കണം. പ്രകോപനപരമായ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കുമ്മനം പറഞ്ഞു.

ALSO READ: അയോധ്യാ വിധിയില്‍ പ്രതികരിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജു

അതേസമയം, അയോധ്യ വിധിക്കു പിന്നാലെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആഹ്വാനവുമായി പ്രധാനമന്ത്രിയും ആര്‍എസ്എസും രംഗത്തെത്തി. ആരുടെയും വിജയമോ പരാജയമോ ആയി വിധിയെ കാണരുതെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രതികരണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിജയമെന്നാണ് പ്രധാനമന്ത്രി വിധിയെ വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button