Latest NewsNewsInternational

പെരുമ്പാമ്പ് കഴുത്തില്‍ചുറ്റി യുവാവിന് ദാരുണാന്ത്യം

കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി അതിനെ വില്‍ക്കാനായി ബൈക്കില്‍ കൊണ്ടുപോകവെ, പാമ്പ് കഴുത്തില്‍ചുറ്റി പാമ്പുപിടിത്തക്കാരന്‍ ശ്വാസം മുട്ടി മരിച്ചു. താന്‍ പാമ്പിനെ പിടികൂടി വില്‍ക്കാന്‍ പോവുകയാണെന്ന് ഇയാള്‍ സഹോദരിയോട് പറഞ്ഞിരുന്നു. പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ റോഡരുകിലിലായാണ് ഇയാളുടെ മൃതദേഹം കണ്ടത്. 35കാരനായ സെയിം ഖാലിസ് കോസ്‌നനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഇയാളുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ മലേഷ്യയിലെ സെലംഗോര്‍ സംസ്ഥാനത്ത് ക്വാല ലംഗാത്തിലാണ് കാണപ്പെട്ടത്. പാമ്പിന്റെ തല കോസ്‌നന്‍ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നുവെന്നും വാഹനമോടിക്കുന്നതിനിടെ, പിടി വിട്ടപ്പോള്‍ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നുവെന്നുമാണ് കരുതുന്നതെന്ന് കോസ്‌നന്റെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നൂര്‍ റഡിമാന്‍ പറഞ്ഞു. വീട്ടിലെത്തി പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങളുമായി പോയ കോസ്‌നന്‍, താന്‍ പാമ്പിനെ വില്‍ക്കാന്‍ കൊണ്ടുപോകുമെന്ന കാര്യവും വ്യക്തമാക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ജനക്കൂട്ടം പാമ്പിനെ കൊന്ന് കോസ്‌നനെ മോചിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നതായി ക്വാല ലാംഗത്ത് പൊലീസ് തലവന്‍ അസിസാന്‍ തുക്കിമാന്‍ പറഞ്ഞു. പാമ്പ് ചുറ്റിവരിയാന്‍ തുടങ്ങിയതോടെ, കോസ്‌നന്‍ ബൈക്കില്‍നിന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. നിലത്തുവീണ കോസ്‌നനെ പാമ്പ് വീണ്ടും വരിഞ്ഞ് മുറുക്കി. അടുത്തുള്ള ബാന്റിങ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Tags

Related Articles

Post Your Comments


Back to top button
Close
Close