Latest NewsNewsInternationalGulf

ശമ്പളമില്ലാതെ 23 അംഗ കുടംബത്തിലെ പണിയെടുത്തു, സൗദിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് വിദേശ യുവതി

സൗദിയില്‍ 23 അംഗ കുടുംബത്തില്‍ ശമ്പളമില്ലാതെ ജോലി ചെയ്ത യുവതിയുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ വൈറലാവുകയാണ്. ഫിലിപ്പിയന്‍കാരിയായ മേരി ജേന്‍ അബൊഗഡിയാണ് സൗദി കുടുംബത്തിന്റെ ക്രൂരത സഹിക്കാന്‍ കഴിയാതെ ഫിലിപ്പിയന്‍ ഗവണ്‍മെന്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

2016ലാണ് കോണ്ട്രാക്ടില്‍ മേരി ജേന്‍ സൗദിയില്‍ എത്തുന്നത്. അന്നു മുതല്‍ ശമ്പളം ലഭിക്കാതെ സൗദി കുടുംബത്തിനായി ജോലി എടുക്കുകയാണിവര്‍. മേരിയെ കുടുംബത്തിലെ അംഗങ്ങള്‍ വീട്ടിലെ ഒരു മുറിയില്‍ പൂട്ടി ഇടുകയും ഭക്ഷണം കൊടുക്കാതിരിക്കുകയുമായിരുന്നെന്ന് ഫിലിപ്പിനൊ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മത്രമല്ല മേരിയുടെ പാസ്‌പോര്‍ട്ട് കുടുംബം വാങ്ങി വച്ചിരിക്കുകയുമാണെന്നാണ് വിവരം.

മേരിയുടെ സഹോദര പുത്രന്‍ മേരിക്കായി റിയാദിലുള്ള ഫിലിപ്പിന്‍ എംബസിയെ ബന്ധപ്പെട്ടുവെന്നും എന്നാല്‍ പ്രയോജനം ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും ക്ഷേമ വകുപ്പ് ഓഫീസര്‍ ജോസഫീന്‍ തോബിയ മേരിയുടെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

shortlink

Post Your Comments


Back to top button