Latest NewsNewsInternational

ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിനൊരുങ്ങുന്നു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം വില്‍ക്കാന്‍ ഒരുങ്ങുന്നു. ലണ്ടനിലാണ് ഏറ്റവും അമൂല്യവജ്രം ലേലത്തിനൊരുങ്ങുന്നത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൗത്ത്ബീസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍.

Also Read : പതിനാലുകാരന്‍ കണ്ടെത്തിയത് അപൂര്‍വ്വ വജ്രം

ബോട്‌സ്വാനയിലെ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്ത ഈ വജ്രം ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണെന്ന് സൗത്ത്ബീസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച സൗത്ത്ബീസിന്റെ ലണ്ടനിലെ ഷോറൂമില്‍ വജ്രം പ്രദര്‍ശിപ്പിച്ചിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button