Latest NewsNewsInternational

ആ കുഞ്ഞനെലി കുളിക്കുകയായിരുന്നില്ല, വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാരണം അറിഞ്ഞാല്‍ ഞെട്ടും

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോയായിരുന്നു ഒരു കുഞ്ഞനെലി കുളിക്കുന്നത്. ഏറ്റവും ക്യൂട്ട് വീഡിയോ എന്നാണ് പലരും വീഡിയോയെ വിശേഷിപ്പിച്ചത്. ശരീരത്ത് സോപ്പൊക്കെ തേച്ചായിരുന്നു കുളി. യൂട്യൂബില്‍ വീഡിയോ എത്തി നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.

പെറുവിലുള്ള ഡിജെയായ ജോസ് കൊറിയ ആയിരുന്നു തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. കുളിക്കാന്‍ ബാത്തറൂമില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച എന്നായിരുന്നു അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

എന്നാല്‍ ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ കാഴ്ച ഏറ്റവും ക്രൂരമായ കാഴ്ചയിലേക്കു വഴിമാറുന്നതാണ് പിന്നെ ലോകം കണ്ടത്. വൈറല്‍ വിഡിയോയ്ക്ക് പിന്നിലെ രഹസ്യം തേടിയ ജന്തുശാസ്ത്ര അധ്യാപകര്‍ കണ്ടെത്തിയത് തികച്ചും ക്രൂരവും സങ്കടകരവുമായ ഒന്നാണ്.

ബാത്ത്‌റൂമില്‍ സോപ്പ് കണ്ട് എടുത്ത് കുളിച്ചതൊന്നുമല്ല എലി. ആരോ അതിന്റെ ദേഹത്ത് തേച്ച് വിട്ടതാണ്. അത് സോപ്പോ ഷാംപുവോ ആകാം. ദേഹത്തിന് ഒരു തരത്തിലും ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ അതു വേദന കൊണ്ടു പുളയുന്നതു പോലുമാകാം. മാത്രവുമല്ല ആ ‘കുളിക്ക്’ ശേഷം എലി ചത്തുപോയിട്ടു പോലുമുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.

shortlink

Post Your Comments


Back to top button