Latest NewsNewsInternational

അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണം; പാര്‍ട്ടിയുടെ അന്ത്യശാസനം ഇങ്ങനെ

പ്രിട്ടോറിയ: അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് അന്ത്യശാസനം നല്‍കി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി). രാജിവെച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടപടി സ്വീകരിക്കുമെന്ന് സുമയുടെ വീട്ടിലെത്തി രാമഫോസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009 മുതല്‍ അധികാരത്തിലുള്ള ജേക്കബ് സുമയ്ക്കെതിരേ അടുത്തിടെയായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് 75കാരനായ സുമയ്ക്കു മേല്‍ രാജി സമ്മര്‍ദം ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിയുള്ളതിനാല്‍ അധികാരമൊഴിയാന്‍ സുമ വിസമ്മതിച്ചതോടെ പാര്‍ട്ടി കടുത്ത തീരുമാനം എടുക്കുകയായിരുന്നു.

Also Read : യുവരാജ് സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു; സഹോദരന്റെ മുന്‍ഭാര്യ രംഗത്ത്

പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് സിറില്‍ രാമഫോസയുടെ അധ്യക്ഷതയില്‍ നടന്ന എക്സിക്യൂട്ടിവ് ബോഡി യോഗത്തിലാണ് തീരുമാനം. സുമ അധികാരത്തില്‍ തുടര്‍ന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എഎന്‍സി അപ്രസക്തമായേക്കും.

shortlink

Post Your Comments


Back to top button