Latest NewsNews

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം . മണ്ണഞ്ചേരി സ്വദേശികളായ ഗിരീഷ്, അമല്‍ എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതാകുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്. രക്ഷപ്പെടുത്തിയ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില മെച്ചപ്പെട്ടതായാണ് വിവരം

read more:900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും വെള്ളിയുടെയും വന്‍ ശേഖരം കണ്ടെത്തി

shortlink

Post Your Comments


Back to top button