Food & CookeryLife StyleHealth & Fitness

അമിതവണ്ണം ഒരാഴ്ചകൊണ്ട് പമ്പകടക്കാന്‍ തേനും കുരുമുളകും ചേര്‍ത്ത പാനീയം

ഇന്നത്തെ തലമുറയുടെ വലിയ പ്രശിനമാണ് അമിത വണ്ണ. വണ്ണം മാറാന്‍ പല വഴികളും സ്വീകരിച്ചിട്ടും അതില്‍ ഒരു മാറ്റവും വരാത്തവര്‍ക്കായി ഇതാ ഒരു ഒറ്റമൂലി. കുരുമുളകും തേനും ചേര്‍ത്ത പാനീയമുണ്ടെങ്കില്‍ അമിതവണ്ണം പെട്ടന്നുതന്നെ മാറും. തടിയും വയറും കുറയ്ക്കാന്‍ പലതരത്തിലുള്ള പ്രകൃതിദത്ത വഴികളുമുണ്ട്. ഇതില്‍ ഒരു പ്രധാന വഴിയാണ് കുരുമുളകും തേനും. ഇവ രണ്ടും കൊഴുപ്പു കത്തിച്ചു കളയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നവയാണ്.

ഏതു വിധത്തിലാണ് കുരുമുളകും തേനും ചേര്‍ത്ത് തടിയും വയറും കുറയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ, തേന്‍ സ്വാഭാവികമായി തടി കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

കുരുമുളകും തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. അപചയപ്രക്രിയയും ദഹനവും ശരിപ്പെടുത്തിയും തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഒരു കപ്പു വെള്ളം, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ പൊടിച്ച കുരുമുളക് എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളകുപൊടി, തേന്‍ എന്നിവ ചേര്‍ത്തു നല്ലതുപോലെ ഇളക്കുക. ഈ പാനീയം രാവിലെ വെറുംവയറ്റില്‍ ഇളംചൂടോടെ കുടിയ്ക്കാം. അടുപ്പിച്ച് ഒന്നുരണ്ടുമാസം ഉപയോഗിച്ചാല്‍ പ്രയോജനം ലഭിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close