KeralaLatest NewsTechnology

ആലപ്പുഴയില്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിനു പരിക്ക്

ആലപ്പുഴ: പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിനു പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെ വണ്ടാനം കുറവന്തോട് സ്വദേശി സവാദിന്റെ റെഡ്മി മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ തുടയ്ക്ക് പൊള്ളലേല്‍ക്കുകയും പോക്കറ്റിലുണ്ടായിരുന്ന പഴ്സ് കത്തി നശിക്കുകയും ചെയ്തു.

നാല് മാസം മുമ്പാണ് താന്‍ ഈ ഫോണ്‍ വാങ്ങിയത്. ഇക്കാര്യത്തില്‍ പരാതിയുമായി സര്‍വീസ് സെന്ററിലെത്തിയപ്പോൾ പൊട്ടിത്തെറിച്ച ഫോണിന് പകരം പുതിയത് തരാമെന്ന് വാഗ്‌ദാനം ചെയ്തെന്നും പരാതിയുമായി മുന്നോട്ട് പോകണ്ടെന്നു ഏജന്‍സിക്കാര്‍ പറഞ്ഞതായും സവാദ് പറഞ്ഞു. നേരത്തെ എം.ഐ പുറത്തിറക്കിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായ വാർത്തകളും പുറത്തു വന്നിരുന്നു.

read also ;വൻ വിലക്കുറവിൽ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ വിപണിയില്‍

Tags

Post Your Comments


Back to top button
Close
Close