CricketLatest NewsNewsSports

ധോണി അത്ര കൂളല്ല; മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിക്കുന്ന വീഡിയോ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തോല്‍വി ഏറ്റു വാങ്ങിയെങ്കിലും എംഎസ് ധോണിയുടെയും മനീഷ് പാണ്ഡെയുടെയും ഇന്നിംഗ്‌സുകള്‍ ആരാധക മനം കവര്‍ന്നു. വെടിക്കെട്ട് ബാറ്റിംഗാണ് ധോണി കാഴ്ച വെച്ചത്. പാറ്റേഴ്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 16 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഇന്നിംഗ്‌സ് അവസാനിക്കാന്‍ ഒരു പന്ത് ബാക്കി നില്‍ക്കേ ടി20യിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയും ധോണി പൂര്‍ത്തിയാക്കി.

മത്സരത്തില്‍ 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ ധോണി 52 റണ്‍സെടുത്തു. നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണിയും 79 റണ്‍സെടുത്ത പാണ്ഡ്യയും ചേര്‍ന്ന് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. എന്നാല്‍ കളിക്കിടയില്‍ സഹതാരം മനീഷ് പാണ്ഡെയോട് ധോണി പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തയിരിക്കുന്നത്. ക്യാപ്റ്റന്‍ കൂള്‍ എന്ന് പേരുണ്ടായിരുന്ന ധോണി പൊട്ടിത്തെറിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close