KeralaLatest NewsNews

ഒമര്‍ ലുലു കാസ്റ്റിംഗ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടന്‍- എന്‍.എസ് മാധവന്‍

കൊച്ചി•സംവിധായകന്‍ ഒമര്‍ ലുലു കാസ്റ്റിംഗ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ns madhavan
എന്‍.എസ് മാധവന്‍

ഒമര്‍ ലുലു സജീവമായ ഫേസ്ബുക്കിലെ സാമൂഹ്യവിരുദ്ധ കൂട്ടായ്മയായ ‘ഫാന്‍ ഫൈറ്റ് ക്ലബ്’ എന്ന ഗ്രൂപ്പിനെ തുറന്നുകാട്ടുന്ന ‘ഡെക്കാന്‍ ക്രോണിക്കിള്‍’ വാര്‍ത്ത‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മാധവന്റെ പ്രതികരണം. തന്റെ നായികമാര്‍ക്ക് നേരെ നടക്കുന്ന വെര്‍ബല്‍ റേപ്പിനെ ഒമര്‍ലുലു പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവുകളും പത്രം പുറത്തുവിട്ടിരുന്നു.

നായികമാരുടെ ചിത്രങ്ങളുടെയും സിനിമാ പോസ്റ്ററുകളുടെയും താഴെ ലൈംഗിക ചുവയുള്ളതും അശ്ലീലവുമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് ഫെയ്‌സ്ബുക്ക് പേജിലെ അംഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും മറുപടിയായി അതേ രീതിയിലുളള ദ്വയാര്‍ത്ഥവും അശ്ലീലവുമായ കമന്റുകളാണ് ഒമര്‍ ലുലു നല്‍കുന്നത്.

അട്ടപ്പാടിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെ ആക്ഷേപിച്ച് ട്രോളുകളും പോസ്റ്റുകളും വന്നത് വിവാദമായതിനെത്തുടര്‍ന്ന് ഇന്ന് ‘ഫാന്‍ ഫൈറ്റ് ക്ലബ്’ ഗ്രൂപ്പ് അടച്ചുപൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button