KeralaLatest NewsNews

ആദിവാസി ഫണ്ട് ഉപയോഗം: സർക്കാർ ധവള പത്രം ഇറക്കണമെന്ന് യുവമോര്‍ച്ച

തിരുവനന്തപുരം•പാലക്കാട് അട്ടപ്പാടി അഗാളിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട വിഷയത്തിൽ ഒന്നാം പ്രതി സർക്കാരാണ്.കേന്ദ്രം അനുവദിക്കുന്ന ആദിവാസി ക്ഷേമതിനായുള്ള ഫണ്ട് എവിടെ വിനിയോഗിക്കുന്നു എന്ന് സർക്കാർ ധവള പത്രം ഇറക്കണമെന്നു യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.രഞ്ജിത് ചന്ദ്രൻ യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Yuvamorchaപ്രതികൾക്കെതിരെ ആസൂത്രിത കൊലപാതകത്തിനും ആദിവാസി പട്ടിക വർഗ സംരക്ഷണ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കുടുംബ ത്തിനു 25 ലക്ഷം ധനസഹായം സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Yuvamorchaആദിവാസി യുവാവിന്റെ വിയോഗവും മുഖ്യമന്ത്രി പിണറായി വിജയൻ, എ.കെ ബാലൻ, എം.ബി രാജേഷ് എന്നിവരുടെ ദർഷ്ട്യപ്രതികരണവും പ്രദീകത്മകമായി യുവമോർച്ച പ്രവർത്തകർ അവതരിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് അധ്യക്ഷത വഹിച്ചു

യുവമോർച്ച സംസ്ഥാന ട്രഷറർ ആർ.എസ് സമ്പത്, സംസ്ഥാന സെക്രട്ടറി രാഗേന്ദു,സംസ്ഥാന സമിതി അംഗം അശ്വതി, നിഷാന്ത് ജില്ലാ ജനറൽ സെക്രട്ടറി സതീഷ്, എന്നിവർ സംസാരിച്ചു രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കളായ സിജുമോൻ,വിഷ്ണുദേവ്, പ്രശാന്ത്, അഖിൽ എന്നിവർ നേതൃത്വം നൽകി.

shortlink

Post Your Comments


Back to top button