CricketLatest NewsSports

ഗാലറിയിലിരുന്ന് ക്രിക്കറ്റ് കണ്ട കാണിക്ക് ലഭിച്ചത് 24 ലക്ഷം, കാരണം ഇതാണ്

ബേഓവല്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനം ഇംഗ്ലണ്ട് ആര് വിക്കറ്റിന് ജയിച്ചു. ബെന്‍ സ്‌റ്റോക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തിനിടെ സ്റ്റോക്‌സ് പറത്തിയ സിക്‌സ് ഗാലറിയില്‍ ഇരുന്ന് കളികണ്ട ആരാധകന് സമ്മാനിച്ചത് 24 ലക്ഷം രൂപയാണ്.

സ്റ്റോക്‌സിന്റെ സിക്‌സ് ഗ്യാലറിയില്‍ ഇരുന്ന് കൈക്കുള്ളിലാക്കിയതിനാണ് ന്യൂസിലാന്‍ഡ് ആരാധകന് ലക്ഷങ്ങള്‍ ലഭിച്ചത്. പ്രോത്സാഹന സമ്മാനമായിട്ടാണ് കാണിക്ക് പണം ലഭിച്ചത്. മീഡിയം പേസര്‍ ടിം സൗത്തിയെറിഞ്ഞ 36-ാം ഓവറിലായിരുന്നു സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ സിക്‌സര്‍. ഉയര്‍ന്നുപൊങ്ങി ഗാലറിയില്‍ വീണ പന്ത് ന്യൂസീലന്‍ഡ് ആരാധകന് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ 24 ലക്ഷം രൂപയുടെ പ്രേത്സാഹന സമ്മാനത്തിന് ആരാധകന്‍ അര്‍ഹനായി.

ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിനിടെ റോസ് ടെയ്‌ലറിന്റെ ക്യാച്ചെടുത്ത 20 വയസുകാരന് സമാന രീതിയില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 49.4 ഓവറില്‍ 223 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 37.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 74 പന്തില്‍ 63 റണ്‍സുമെടുത്ത സ്റ്റോക്‌സാണ് കളിയിലെ താരം. ഏഴ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ബെന്‍ സ്റ്റോക്സ് 11-ാം ഏകദിന അര്‍ദ്ധ സെഞ്ചുറി നേടിയത്.

Related Articles

Post Your Comments


Back to top button