KeralaLatest NewsNews

പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ: പ്രതികള്‍ക്ക് സ്വീകരണം

പുനലൂര്‍•കൊല്ലം ജില്ലയിലെ പുനലൂരിന് സമീപം ഇളമ്പലില്‍ വര്‍ക്ക്ഷോപ്പ്‌ തുടങ്ങാനിരുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സ്വീകരണം.

സുഗുതന്റെ ആത്മഹത്യയില്‍ പ്രതികളായ എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ്‌ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കാണ് പാര്‍ട്ടി സ്വീകരണം നല്‍കിയത്. പുനലൂരില്‍ വച്ചായിരുന്നു സ്വീകരണം. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍, ഉടമ സുഗതന്‍ ജീവനൊടുക്കിയതില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിലപാട്. സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button