Latest NewsKerala

തൃശൂരിൽ വൻ തീപിടിത്തം

പു​തു​ക്കാ​ട് (തൃശൂർ): വൻ തീപിടിത്തം. ഇന്നു പു​ല​ർ​ച്ച രണ്ടോടെ കാ​ഞ്ഞൂ​ർ റോ​ഡി​ൽ ഗ്ലസൻ എന്നയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൂ​ണ്ട​ക്കാ​ട്ടി​ൽ ബേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് തീപ്പിടിച്ച് നശിച്ചത്. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡ്രസ് വേൾഡ് എന്ന തയ്യൽ സ്ഥാപനവും കത്തിനശിച്ചു. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് തീ​യും പു​ക​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ സംഭവം അ​റി​ഞ്ഞത്.  വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​നിയന്ത്രണ വിധേയമാക്കിയത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. ബിരിയാണി ഉത്പന്ന മൊത്തവിതരണ കേന്ദ്രത്തിൽ നിന്നും തയ്യൽ കടയിലേക്ക് തീ പടരുകയായിരുന്നു.  ത​യ്യ​ൽ ക​ട​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് സമീപ വീട്ടിലെ ഫ​ർ​ണീ​ച്ച​റു​ക​ളും ക​ത്തി ന​ശി​ച്ചു. ഏകദേശം പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടമാണ്  ക​ണ​ക്കാ​ക്കു​ന്നത്.

ALSO READ ;തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകനെക്കുറിച്ച്‌ നിഷ ജോസ് കെ. മാണിയുടെ വെളിപ്പെടുത്തൽ

Tags

Related Articles

Post Your Comments


Back to top button
Close
Close