KeralaLatest NewsIndiaNews

വിടുതല്‍ ഹര്‍ജി തള്ളി; അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.  ബുധനാഴ്ച വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് തിരുവനന്തപുരം സിബിഐ കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.

also read:അഭയാ കേസ്; നിര്‍ണായക തീരുമാനം ഇങ്ങനെ

ജോസ് പുതൃക്കയിലിനെതിരായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മറ്റ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. കൊലപാതകം തെളിവ് നശിപ്പിക്കല്‍, അപകീര്‍ത്തി എന്നീ കുറ്റങ്ങളാണ് മറ്റ് രണ്ട് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെടുന്നതിന് മുൻപ് പലപ്പോഴും ഫാദർ ജോസ് പുതൃക്കയിലും, ഫാദർ കോട്ടൂരും കോൺവെന്റിൽ എത്തിയിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ,​ ഫാദർ കോട്ടൂരും സെഫിയും ചേർന്ന് പുതൃക്കയിലിനെ കോൺവെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ.

Tags

Related Articles

Post Your Comments


Back to top button
Close
Close