Latest NewsNewsSports

ഓസ്ട്രേലിയയ്ക്ക് തിരിച്ചടി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് സാല്ലി പിയേഴ്സൺ പിന്മാറി

ഓസ്ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. 2012ല്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും 2011-17 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ പട്ടവും നേടിയ സാല്ലിയിലായിരുന്നു ഓസ്ട്രേലിയയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകളില്‍ ഒന്ന്. എന്നാല്‍ പരീശീലനത്തിനിടെ കാലുകള്‍ക്ക് ഉണ്ടായപരിക്ക് കാരണം താന്‍ ഇപ്രാവശ്യം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നില്ലെന്ന് സാല്ലി അറിയിച്ചു.

ഇത്തവണ സ്വന്തം നാട്ടില്‍ നടക്കുന്ന ഗെയിംസില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ വിഷമം ഉണ്ടെന്ന് സാല്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്ക് കാരണം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഓസ്ട്രേലിയയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ താരങ്ങള്‍ക്കും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സാല്ലി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button